thozhilurappu

വിതുര:വിതുര പഞ്ചായത്തിലെ മണലിവാ‌ർഡിൽ തൊഴിലുറപ്പ് തൊഴിലാളിസംഗമം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ജില്ലാ അസിസ്റ്റൻറ് എൻജിനിയർ ദിനേശ് പപ്പൻ,വെള്ളനാട് ബ്ലോക്ക് ബി.ഡി.ഒ സുചിത്രൻ,പഞ്ചായത്ത് സെക്രട്ടറി അനു സചേതനൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷമാരായ സന്ധ്യാജയൻ,നീതുരാജീവ്,എ.ഇ.രാഹുൽ, ഓവർസീയർമാരായ ശ്രീജിത്ത്,മാളവിക,ഡാറ്റാഎൻട്രി ഓപ്പറേറ്റർ അൻഷാദ്,ആനപ്പാറ വാർഡ്മെമ്പർ വിഷ്ണുആനപ്പാറ, തള്ളച്ചിറ വാർ‌ഡ്മെമ്പർ സിന്ധു,മണിതൂക്കി വാർഡ്മെമ്പർ ലൗലി,പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ,കല്ലാർ വാർഡ്മെമ്പർ സുനിത,ചെറ്റച്ചൽ വാ‌ർഡ് മെമ്പർ സുരേന്ദ്രൻ നായർ,ഗണപതിയാംകോട് വാർ‌ഡ് മെമ്പർ തങ്കമണി,പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി,ബോണക്കാട് വാർഡ്മെമ്പർ വൽസല,വിതുര വാർഡ്മെമ്പർ ഷാജിതാ അർഷാദ്, ബ്ലോക്ക് എ.ഇ.പ്രമീള,എപ്.ആർ.സി ചെയർമാൻ മനോഹരൻകാണി,നെട്ടയം അനിൽ,പഞ്ചായത്ത്,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ഗൗരിശങ്കർ,ആര്യ എന്നിവർ പങ്കെടുത്തു.500 കുടുംബങ്ങൾക്ക് 100 തൊഴിൽദിനവും, 70 കുടുംബങ്ങൾക്ക് 200 തൊഴിൽദിനവും സൃഷ്ടിച്ച് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ബ്ലോക്കിൽ മണലി വാർഡാണ് ഒന്നാമതെത്തിയത്. 200 തൊഴിൽദിനം പൂർത്തിയാക്കിയവരേയും,മേറ്റുമാരേയും ആദരിച്ചു.