
പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും പട്ടിക ജാതി വിഭാഗത്തിലെ കോളേജ് വിദ്യാർത്ഥികൾക്കും 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ജം പോർട്ടൽ മുഖേനയുള്ള ലാപ്ടോപ്പുകളുടെ സൗജന്യ വിതരണം ജി.സ്റ്റീഫൻ എം.എൽ.എ നിർവ്വഹിച്ചു.പ്രസിഡന്റ് ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.സുരേഷ് കുമാർ,ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.