മലയിൻകീഴ് : പേയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭജനമഠം റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.ബി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജോയിന്റ് സെക്രട്ടറി എസ്. ഹരികുമാർ സ്വാഗതം പറഞ്ഞു. എൻ.ഗോപാലകൃഷ്ണൻ, സെക്രട്ടറി സി.എസ്. വിജയകുമാർ എ.വിജയകുമാരൻനായർ എന്നിവർ സംസാരിച്ചു. കൊവിഡ് കാലഘട്ടത്തിൽ സജീവമായി ജോലിചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റാഫ് നഴ്സും അസോസിയേഷൻ അംഗവുമായ ഗീത.എസ്. രാജൻ, വിളപ്പിൽശാല ഗവ. ആശുപത്രിയിലെ മഞ്ജുള സുരേന്ദ്രൻ, എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എസ്.അഭിഷേക് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. ഭാരവാഹികളായി വി.ബാലകൃഷ്ണൻനായർ(രക്ഷാധികാരി), സി.എസ്.വിജയകുമാർ(പ്രസിഡന്റ്),

എസ്.മല്ലിക,ജി.എസ്.രാജേഷ് (വൈസ് പ്രസിഡന്റുമാർ), എസ്.ഹരികുമാർ(സെക്രട്ടറി), ബി.മഹേഷ്, എസ്.ആർ.രാജേന്ദ്രബാബു (ജോയിന്റ് സെക്രട്ടറിമാർ), എൻ.ഗോപാലകൃഷ്ണൻനായർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.