
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അവതരിപ്പിച്ചു. 64,51,85,523 രൂപ വരവും 61,27,95,681 രൂപ ചെലവും 3,23,89,842 രൂപ മിച്ചവുമുള്ളതാണ് ബഡ്ജറ്റ്.
ഭൂരഹിത - ഭവനരഹിതർക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകൾ നിർമ്മിച്ചു നൽകുന്നതിന് ഒരുകോടി 5 ലക്ഷം രൂപയും കാർഷികമേഖലയ്ക്കും മൃഗ പരിപാലനത്തിനും രണ്ടു കോടി 21 ലക്ഷം രൂപയും ആയിരം ആളുകളിൽ അഞ്ചു പേർക്ക് സ്ഥിരം തൊഴിൽ പദ്ധതി പ്രകാരം ചെറുകിട വ്യവസായത്തിന് 32 ലക്ഷം രൂപയും കുടിവെള്ളം ശുചിത്വം മാലിന്യ സംസ്കരണം എന്നിവയ്ക്ക് 70 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. മുരളി, വി.ലൈജു, ആർ. മനോന്മണി, എസ്. ഷീല, എ. താജുന്നിസ, ബി.ഡി ഒ എൽ. ലെനിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിതാ സന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ എ.എസ്. ശ്രീകണ്ഠൻ, പി. കരുണാകരൻ നായർ, കെ. മോഹനൻ, പി.അജിത, ജെ. ജയ ശ്രീരാമൻ, ജി. ശ്രീകല, ആർ.പി. നന്ദു രാജ്, രാധികാ പ്രദീപ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സുഭാഷ് ചന്ദ്രൻ, ഡോ. രാമകൃഷ്ണ ബാബു, ഡോ. ശ്യാംജി വോയിസ്, സുസ്മിത, സിജി മജീദ്, അർച്ചന, എസ്.എ .ഡോൺ, ജോയിന്റ് ബി.ഡി.ഒ രാജേഷ് ജോസ്, എം. ഷജീറ എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു.