മുടപുരം: കേന്ദ്രനയങ്ങൾക്കെതിരെ രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ആറ്റിങ്ങൽ മേഖലയിൽ 3 സമരകേന്ദ്രങ്ങൾ തുറക്കും. ആറ്റിങ്ങൽ, ചിറയിൻകീഴ്, ചെക്കാലവിളാകം എന്നിവിടങ്ങളിലാണ് സമരകേന്ദ്രങ്ങൾ. 28ന് രാവിലെ പ്രകടനത്തോടെ സമരപ്പന്തലിൽ തൊഴിലാളികളും കുടുംബാംഗങ്ങളും ഒത്തുചേരും.29 ന് വൈകിട്ട് 5 മണിക്ക് സമരം അവസാനിക്കും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആറ്റിങ്ങൽ സുഗുണൻ ആറ്റിങ്ങൽ സമരകേന്ദ്രവും ആർ. സുഭാഷ് കടയ്ക്കാവൂർ ചെക്കാലവിളാകം സമരകേന്ദ്രവും ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് സമരകേന്ദ്രം വി.ശശി എം.എൽ.എ യും ഉദ്ഘാടനം ചെയ്യും.28 ന് ആറ്റിങ്ങൽ സമര കേന്ദ്രത്തിൽ കായിക്കര ബിബിൻ ചന്ദ്രപാൽ കഥാപ്രസംഗം അവതരിപ്പിക്കും.പ്രശസ്ത മജീഷ്യൻ റാഫി മുദാക്കൽ സമരകേന്ദ്രങ്ങളിൽ മാജിക് അവതരിപ്പിക്കും. പൊതുപണിമുടക്കിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സംയുക്തത ട്രേഡ് യൂണിയനു വേണ്ടി സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.