nim

നെയ്യാറ്റിൻകര: നിംസ് സ്പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ സഹകരണത്തോടെ 'കൗമാര ആരോഗ്യം' എന്ന വിഷയത്തിൽ അമ്മമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണബോർഡ് വിദഗ്ദ്ധ സമിതി അംഗം ഡോ.പി.കെ. ജമീല ഉദ്ഘാടനം ചെയ്‌തു.

കൗമാര പരിശീലനത്തിന് ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫ. ഡോ.എം.കെ.സി. നായർ നേതൃത്വം നൽകി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് സ്പെക്ട്രത്തിൽ പരിശീലനം പൂർത്തിയാക്കിയ ലയോള കോളേജിലെ എം.എസ്‌സി സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾക്ക് എം.ഡി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, അഡ്മിനിസ്ട്രേറ്റിവ് കോ ഓർഡിനേറ്റർ ശിവകുമാർ രാജ്, നിംസ് കോളേജ് ഒഫ് നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫിൻ വിനിത, എസ്.എസ്. സോനു, രിഫായി അബ്ദുറഹീം എന്നിവർ പങ്കെടുത്തു.