aasapravarthakar

ചെറുന്നിയൂർ: കൊവിഡ് മഹാമാരിക്കാലത്ത് ആശാ പ്രവർത്തകരുടെ സേവനം മഹനീയമായതായിരുന്നെന്ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ പറഞ്ഞു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ആശാ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിെലെ ആശാ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും ചടങ്ങിൽ മൊമന്റോ നൽകി.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ കേരളകൗമുദിയും വർക്കല മൈക്രോണും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ കേരളകൗമുദി ലേഖകൻ ബൈജു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തൻസിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന, ചെറുന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമിത് മീട്ടു, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ജോഷി ബാസു, കേരള പ്രവാസി അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ചെറുന്നിയൂർ സജീവൻ, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ തുടങ്ങിയവർ സംസാരിച്ചു.