
മുടപുരം: അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക ഉത്സവത്തോടനുബന്ധിച്ച് അഴൂർ മുട്ടപ്പലം സർവീസ് സഹകര ബാങ്ക് ആരംഭിച്ച ഉത്സവ കൗണ്ടർ വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. വിജയകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഓമന, ലിസി ജയൻ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. സിദ്ധാർത്ഥൻ, സെക്രട്ടറി സി.ഷാജി, ട്രഷറർ ത്യാഗരാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് ആർ. വിജയൻ തമ്പി, ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്. സത്യശീലനാശാരി, എം. അലിയാരുകുഞ്ഞ്, എം.കെ. കുമാരി, ജെ.സുദേവൻ എന്നിവരും വിനോദ് എസ്. ദാസ്, മണിരാജ്,ബാങ്ക് ജീവനക്കാരായ എസ്. ശോഭ, എസ്. രാജേഷ്, വിനീത് നായർ, പ്രിയലാൽ ക്ഷേത്രം ജീവനക്കാരൻ സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. എല്ലാ വഴിപാടുകളും സംഭാവനകളും ഈ കൗണ്ടറിലൂടെ സ്വീകരിക്കും.