congress

പാറശാല: കോൺഗ്രസ് മെമ്പർഷിപ് കാമ്പെയിനിന്റെ ഭാഗമായി പാറശാല നടന്ന ബ്ലോക്ക്‌തല ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് ആർ. പ്രഭാകരൻ തമ്പിക്കും കുടുംബാംഗങ്ങൾക്കും മെമ്പർഷിപ്പ് വിതരണം ചെയ്‌തുകൊണ്ട് നിർവഹിച്ചു. തുടർന്ന് പാറശാല പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ മുറിയതോട്ടം പ്രഭാകരൻനായർക്കും കുടുംബാംഗങ്ങൾക്കും മെമ്പർഷിപ്പ് നൽകി.

പാറശാല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ, മുൻ എം.എ എ.ടി. ജോർജ്, കോൺഗ്രസ് നേതാക്കളായ ആർ. വത്സലൻ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, സുരേഷ്‌കുമാർ, ലെൻവിൻ ജോയ്, വി.കെ. ജയറാം, താര, ലാലു ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.