
വെള്ളറട: 65ാമത് തെക്കൻ കുരിശുമല മഹാ തീർത്ഥാടനത്തിന് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ പതാക ഉയർത്തി. ഇന്നലെ വൈകിട്ട് കുരിശുമല പത്താം പിയൂസ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടന പതാക പ്രയാണം സംഗമവേദിയിലെത്തിയശേഷം പ്രത്യേക ശുശ്രൂഷകൾ നടന്നു.
തീർത്ഥാടനത്തിന്റെ ഒന്നാംഘട്ടം ഏപ്രിൽ 3ന് സമാപിക്കും. രണ്ടാംഘട്ടം ഏപ്രിൽ 14,15 തിയതികളിൽ നടക്കും. പതാക ഉയർത്തലിനുശേഷം സംഗമവേദിയിൽ നിന്ന് വിശുദ്ധ കുരിശിന്റെ നെറുകയിലേക്കുള്ള ദിവ്യജ്യോതി പതാക പ്രയാണങ്ങൾ നടന്നു. തുടർന്ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി നടന്നു.
രൂപത വികാരി ജി. ക്രിസ്‌തുദാസ് കുരിശുമല ഡയറക്ടർ വിൽസന്റ് കെ.പീറ്റർ, ഫാ. അജീഷ് ക്രിസ്‌തുദാസ് തുടങ്ങിയവർ നേതൃത്വം നൽകി. 6ന് ഫാ. അജീഷ് ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ നെറുകയിൽ തീർത്ഥാടനപതാക ഉയർത്തി. പ്രാരംഭ തീർത്ഥാടന ദിവ്യബലിയും നടന്നു. തീർത്ഥാടനത്തിന് മുന്നോടിയായി ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രകളും നടന്നു.