
തിരുവനന്തപുരം: കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരണയോഗം നടന്നു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 13ന് കാട്ടാക്കട ദേവി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി രൂപീകരണ യോഗത്തിൽ സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സുരേഷ്, അഭിലാഷ് ആൽബർട്ട്, കിസാൻസഭ മണ്ഡലം പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, കിസാൻ സഭാ മണ്ഡലം സെക്രട്ടറി സജി.എസ്, കെ.ജി.ഒ. എഫ് നേതാക്കളായ ഡോ. ബിനു പ്രശാന്ത്, ഡോ. സുമൻ, ഡോ. സജിത്ത്, വിഷ്ണു എസ്.പി. എന്നിവർ സംസാരിച്ചു.