ചേരപ്പള്ളി : പറണ്ടോട് ബൗണ്ടർമുക്ക് നെല്ലിമൂട് തമ്പുരാൻ നരസിംഹമൂർത്തി ക്ഷേത്രത്തിലെ മീന മകയിര ഉത്സവവും പുറത്തെഴുന്നള്ളത്തും ഏപ്രിൽ 5, 6, 7 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രദോഷ് പി.സിയും സെക്രട്ടറി എസ്. പ്രശാന്തും അറിയിച്ചു. മൂന്ന് ദിവസവും പുലർച്ചെ നിർമ്മാല്യം, അഭിഷേകം, ദീപാരാധന, 6ന് മഹാഗണപതിഹോമം, ഉഷപൂജയും ഉപദേവതകൾക്ക് പൂജയും ഉണ്ടാകും.

5ന് ഉച്ചയ്ക്ക് അന്നദാനം, 6.30ന് അലങ്കാര ദീപാരാധന, സായാഹ്രനഭക്ഷണം, 7.15 നും 7,45നകം ചെണ്ടമേളത്തോടെ ക്ഷേത്ര തന്ത്രി പുരുഷോത്തമൻ പോറ്റിയുടെയും മേൽശാന്തി അനീഷ് കുമാർ, കീഴ്ശാന്തി രണ്ടാംപാലം ഉണ്ണിക്കുട്ടൻ എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. നാടകം. 6ന് ഉച്ചയ്ക്ക അന്നദാനം, ഭഗവതി സേവ, 8ന് പ്രഭാത ഭക്ഷണം, 9.30ന് സമൂഹപൊങ്കാല, 10.30ന് പ്രതിഷ്ഠാവാർഷിക കലശാഭിഷേകം, 11ന് നാഗർക്ക് നൂറുംപാലും, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര, താലപ്പൊലി, ഉരുൾ, പിടിപ്പണംവാരൽ, ഗാനമേള.