surya

തിരുവനന്തപുരം: മദ്ധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി സ്വർണമാലയും ബ്രേസ്‌ലെറ്റും കവർന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ചിറമുക്ക് സ്വദേശി കൂടം പ്രകാശ് എന്ന സൂര്യകുമാറിനെയാണ് (38) ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്. മാർച്ച് 12നാണ് സംഭവം നടന്നത്. സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൈമനം സ്വദേശി പദ്മനാഭനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി സ്വർണമാലയും ബ്രേസ്‌ലെറ്റും കവർന്നശേഷം ബണ്ട് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് എ.സി.പി എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.