
തിരുവനന്തപുരം: ഇന്നും നാളെയുമായി നടക്കുന്ന പൊതുപണിമുടക്കിൽ വ്യാപാരികളും വ്യവസായികളും സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയയും സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ തീവ്ര ഉദാരവത്കരണനയം രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുകയാണെന്നും ഇവർ പറഞ്ഞു.