rain

തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളിൽ തെക്ക്, മദ്ധ്യ ജില്ലകളിൽ വേനൽ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഏപ്രിലിൽ കൂടുതൽ മഴ ലഭിക്കും. കേരളതീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് ശരാശരി ലഭിക്കേണ്ടത് 361.5 മില്ലി മീറ്റർ മഴയാണ്. ഇക്കുറി ഇതിനെക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വേനൽക്കാലത്ത് 108 ശതമാനം അധികം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തിന് അൽപ്പം കുറവുണ്ട്. ഇന്നലെ പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിൽ കൂടിയ താപനില 36 ഡിഗ്രിയായിരുന്നു.