
നെയ്യാറ്റിൻകര: യൂത്ത് കോൺഗ്രസ് (എസ്) നെയ്യാറ്റിൻകര നിയോജക മണ്ഡലം കൺവെൻഷൻ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാളയം രാജൻ, കെ.പി.സി.സി മെമ്പർ വട്ടവിള രാജ്കുമാർ, ജില്ലാ ഭാരവാഹികളായ അഞ്ചുവെന്നി മോഹനൻ, സോമശേഖരൻ നായർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, പട്ടം കൃഷ്ണകുമാർ, രഘുനാഥ്, മുരുകേശൻ ആശാരി, കാസിം ബാവ, യൂത്ത് കോൺഗസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ്, ചെങ്കൽ വിനോദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബാജിലാൽ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജി, പെരുമ്പഴുതൂർ കല, പ്രേംസിംഗ്, സിന്ധു ടീച്ചർ, സുജകല, കോമളകുമാർ, രാജേഷ്, ഗിരിശൻ, ജോയികുമാർ, നാരായണപുരം അരുൺ, തൊഴുക്കൽ സുരേഷ്, കുന്നത്തുകാൽ സതീഷ്, ജഗത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.