
മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതി ഏർപ്പെടുത്തിയ വല്ലഭ ശ്രേഷ്ഠ പുരസ്കാരങ്ങൾ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം. രാജഗോപാലൻനായർ വിതരണം ചെയ്തു. ഡോ.പി.കെ.രാജശേഖരൻ (സാഹിത്യം), ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ (പത്രപ്രവർത്തനം), സോപാനസംഗീത പ്രചാരകൻ ഗോപാലകൃഷ്ണൻ ആശാൻ (ക്ഷേത്രകല), ഇന്ത്യൻ ഹാൻഡ് ബാൾ ടീമിലെ ഏകമലയാളി താരം എസ്.ശിവപ്രസാദ് (കായികം), സേവനം- പി.എസ്.രമേശൻതമ്പി (രക്തദാനം), ശ്രീചിത്തിരതിരുനാൾ ഗ്രൂപ്പ് ഒഫ് സ്കൂൾ മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ,കെ.കെ. വിമലടീച്ചർ എന്നിവരാണ് അവാർഡ് ജേതാക്കൾ.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുരസ്കാര നിർണയ സമിതി ചെയർമാൻ എം.മണികണ്ഠൻ,സ്വാഗതം പറഞ്ഞു.ഐ.ബി. സതീഷ്.എം.എൽ.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, മാധവകവി സംസ്കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി. ബിന്ദു, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആർ.എസ്. രാകേഷ് എന്നിവർ സംസാരിച്ചു.