
പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിൽ 59.30 കോടി രൂപയുടെ വരവും 58.90 കോടി രൂപ ചെലവും 40.20 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2022-23 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ടി.ആഗ്നസ് അവതരിപ്പിച്ചു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര്യ നിർമ്മാർജനത്തിന് 20 കോടി, ഭവന നിർമ്മാണത്തിനായി16 കോടി , വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾക്ക് 17.18 കോടി, കാർഷിക മേഖല 1.18 കോടി , ആരോഗ്യമേഖല 1.55 കോടി, ഉത്പാദന മേഖലയിലെ പ്രവർത്തങ്ങൾക്കായി 2.09 കോടി, മാനസികമായി വെല്ലുവിളികൾ നേരിടുന്നവർക്കായി 55 ലക്ഷം, വൃദ്ധരുടെ ക്ഷേമ പ്രവർത്തങ്ങൾക്കായി 17.5 ലക്ഷം , പകർച്ച വ്യാധികളുടെ നിയന്ത്രണത്തിനായി 14.5 ലക്ഷം, വനിതാ ക്ഷേമ പരിപാടികൾക്കായി 5 ലക്ഷം, അങ്കണവാടി പോഷകാഹാര പരിപാടി 55 ലക്ഷം, ശ്മാശാനത്തിനായി 20 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.