തിരുവനന്തപുരം: മുട്ടട മുടിപ്പുര മീനഭരണി മഹോത്സവം നാളെ മുതൽ ഏപ്രിൽ 4 വരെ നടക്കും. നാളെ രാവിലെ 8.30ന് പന്തൽനാട്ടുകർമ്മം,ഉച്ചയ്ക്ക് 12ന് തൃക്കൊടിയേറ്റ് ,രാത്രി 8ന് ദേവിയെ കിഴക്കേപ്പട്ടം മരപ്പാലം ദേവി ക്ഷേത്രത്തിൽ നിന്ന് ആനപ്പുറത്തെഴുന്നള്ളിച്ച് രാത്രി 11ന് മുടിപ്പുരയിൽ എത്തിക്കുന്നു. 12.30ന് കുടിയിരുത്തൽ,​30ന് 12.30ന് അന്നദാനം,വൈകിട്ട് 7.10ന് കർണാട്ടിക് ആൻഡ് വെസ്റ്റേൺ ഫ്യൂഷൻ ,രാത്രി 8ന് തോറ്റംപാട്ട്. 31ന് ഉച്ചയ്ക്ക് 12.30ന് മംഗല്യ സദ്യ,വൈകിട്ട് 4ന് ഐശ്വര്യപൂജ,5.30ന് സ്വയംവരാർച്ചന, രാത്രി 7.30ന് ഗാനമേള. ഏപ്രിൽ 1ന് രാവിലെ 8.30ന് നാരായണീയ പാരായണം,ഉച്ചയ്‌ക്ക് 12.30ന് അന്നദാനം, രാത്രി 6ന് സംഗീതാർച്ചന. 2ന് രാത്രി കൊന്നുതോറ്റുപാട്ട്.
3ന് രാവിലെ 8.30ന് സമ്പൂർണ നാരായണീയ പാരായണം,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 7ന് തുലാഭാരം,7.30ന് ഡാൻസ്,രാത്രി 10.30ന് ഉരുൾനേർച്ച. ഏപ്രിൽ 4ന് രാവിലെ 9.30ന് പൊങ്കാല, 10ന് പ്രഭാത ഭക്ഷണം,വൈകിട്ട് 4ന് കിഴക്കേപ്പട്ടം മരപ്പാലം ദേവീക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടവും താലപ്പൊലിയും. രാത്രി 12ന് കുരുതിതർപ്പണം. പുലർച്ചെ 4ന് കൊടിയിറക്കം, തിരിച്ചെഴുന്നള്ളത്ത്.