അമരവിള: കൊല്ലയിൽ നീറകത്തല ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം നാളെ മുതൽ ഏപ്രിൽ 4 വരെ നടക്കും. നാളെ രാവിലെ ക്ഷേത്ര തന്ത്രി തരുണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

രാവിലെ 11ന് പച്ചപ്പന്തലിലേക്ക് എഴുന്നെള്ളിപ്പ്, കാപ്പുകെട്ട്, നൊയമ്പ് നിറുത്തൽ, വൈകിട്ട് മൂന്നിന് രാഹൂർ പൂജ,.രാത്രി കളംകാവൽ. 30ന് വൈകിട്ട് നൃത്തനൃത്യങ്ങൾ, രാത്രി പൂജയും വിളക്കുകെട്ട് എഴുന്നെള്ളിപ്പും. 31ന് വൈകിട്ട് ഭജൻ ഫ്യൂഷൺ, കളംകാവൽ. ഏപ്രിൽ 1ന് വൈകിട്ട് ലളിത സഹസ്രനാമാർച്ചന, ആറിന് അവാർഡ് വിതരണം. രാത്രി പൂജയും വിളക്കുകെട്ട് എഴുന്നള്ളിപ്പും. 2ന് വൈകിട്ട് സംഗീത കച്ചേരി, രാത്രി കളംകാവൽ. 3ന് വൈകിട്ട് നൃത്തനൃത്യങ്ങൾ, രാത്രി പൂജയും വിളക്കുകെട്ട് എഴുന്നെള്ളിപ്പും. 4ന് രാവിലെ 8.30ന് കളത്തിൽ പൊങ്കാല, 10.30ന് പൊങ്കാല നിവേദ്യം, തുടർന്ന് കുഞ്ഞൂണ്, നാമകരണം, പിടിപ്പണം വാരൽ, തുലാഭാരം, 3 മുതൽ ദേവേശ്വരം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം, താലപ്പൊലി, കാവടി എന്നിവയോടെയുള്ള എഴുന്നെള്ളത്ത്, രാത്രി 9.30ന് തൃക്കൊടിയിറക്കൽ, 11ന് കളത്തിൽ കുരുതി തർപ്പണം, എല്ലാ ദിവസവും രാവിലെ ഹരിനാമകീർത്തനം, ഗണപതിഹോമം, ഇരുത്തിപൂജ, വൈകിട്ട് ദീപാരാധന, ഭഗവതിസേവ, കുത്തിയോട്ട നമസ്കാരം എന്നിവയും നടക്കും.