
തിരുവനന്തപുരം: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ 66- ാമത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ എം. സംഗീത് കുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. സെക്രട്ടറി വിജു പി.നായർ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും പൊതുയോഗം പാസാക്കി. യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ്. ഇൻസ്‌പെക്ടർ ജി. വിനോദ് കുമാർ, താലൂക്കിലെ കരയോഗ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.