
തിരുവനന്തപുരം: ഏപ്രിൽ 2,3 തീയതികളിൽ നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്റെ പ്രചരണാർത്ഥം എല്ലാ ഓഫീസ് കാമ്പസുകളിലും ബോർഡുകളും ബാനറുകളും സ്ഥാപിച്ചു. കൊടി തോരണങ്ങൾ കൊണ്ട് ഓഫീസുകൾ അലങ്കരിച്ചും പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 22 ന് പതാക ദിനത്തിൽ എല്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സമ്മേളന പ്രതിനിധികൾക്ക് താമസവും ഭക്ഷണവും ക്രമീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു.