
വെഞ്ഞാറമൂട്: ത്രിവേണി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിവേണി ജംഗ്ഷനിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു.ത്രിവേണി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കാമകൾ സ്ഥാപിച്ചത്. രാത്രിയിൽ പോലും ദൃശ്യങ്ങൾ വ്യക്തമാക്കുന്ന നിരീക്ഷണ കാമറയാണ് ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.എസ് സുനീഷ്ബാബു ഉദ്ഘാടനം നിർവ്വഹിച്ചത്. വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ സൈജു നാഥ്,പഞ്ചായത്ത് അംഗങ്ങളായ സുജാ സുരേഷ്,വിപിൻ ,ത്രിവേണി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.അനിൽ കുമാർ,മുൻ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ മഹേശൻ,ഡി.സുനിൽ, മൈനാകം സുദർശനൻ,ആർ.പി സുരേഷ് ബാബു,സുജിത് മോഹൻ,ബൈജു വി.ജനമൈത്രി പൊലീസ് കോ ഒാർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.