
വെമ്പായം: ആൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം എ.കെ.പി.എൽ.എ ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 32 വർഷമായി ക്ലാസ് ഫോർ ജീവനക്കാർ ചെയ്തിരുന്ന ജോലികൾ ക്ലാസ് ത്രീ ജീവനക്കാരായ ലാബ് അസിസ്റ്റൻസിനെ കൊണ്ട് ചെയ്യിക്കാനുള്ള നീക്കം ചട്ടവിരുദ്ധമാണെന്നും ജീവനക്കാരെ മാനസിക സമ്മർദ്ദത്തിലാക്കുന്ന നടപടികളിൽ നിന്നും അധികാരികൾ പിന്മാറണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സർവ്വീസിൽ നിന്നും വിരമിക്കുന്നവരെയും എ.കെ.പി.എൽ.എ സംസ്ഥാന നേതാക്കളെയും സമ്മേളനം ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം മുഖ്യ പ്രഭാഷണം നടത്തി. സജി തോമസ്, കൃഷ്ണദേവ്. ഡി. എസ്, അനിൽ കുമാർ, മനുമോൻ,ജോൺ എബ്രഹാം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി, സാജ് കുമാർ (പ്രസിഡന്റ്) രജനി. വി (വൈസ് പ്രസിഡന്റ്)കൃഷ്ണ ദേവ് (സെക്രട്ടറി, അനിൽകുമാർ (ജോയിന്റ് സെക്രട്ടറി)മനു മോൻ(ട്രഷറാർ) രഞ്ജിത്ത് കുമാർ, വർഗീസ്,ഷിബു, റെജി ജോസ്, ശ്യാം ഗീത്, വിൻസന്റ് ലാസർ,വിനു, സിനീഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.