swami-guruprasad

വർക്കല: ഗുരുദേവ ദർശനം ലോകമനസുകളിൽ എത്തിക്കുന്നതിന് ആഗോള തലത്തിൽ ശിവഗിരി ആശ്രമം സെന്ററുകൾ അനിവാര്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ ഷാർജയിൽ സംഘടിപ്പിച്ച സദ്സംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം സെന്റർ അജ്മാനിൽ സംഘടിപ്പിച്ച ദർശനോത്സവം പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ഷാർജയിലെത്തിയ സ്വാമി ഗുരുപ്രസാദിനെ സംഘാടകരായ വിജി, സുരേഷ്, ഗുരുധർമ്മ പ്രചാരണസഭ പി.ആർ.ഒ ഉൻമേഷ്, സെക്രട്ടറി സ്വപ്നഷാജി, ട്രഷറർ വിശ്വംഭരൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ഫോട്ടോ: ഷാർജ എയർപോർട്ടിൽ സ്വാമി ഗുരുപ്രസാദിനെ സ്വീകരിക്കുന്നു.