veluthambi-dalava

തിരുവനന്തപുരം:അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ നൂറോളം കേന്ദ്രങ്ങളിൽ ഇന്ന് വേലുത്തമ്പി ദളവ വീരമൃത്യു ദിനം ആചരിക്കും. കൂടാതെ വേലുത്തമ്പി ദളവ ചരിത്രവിളംബരം നടത്തിയ കുണ്ടറയിൽ നിന്ന് വീരമൃത്യു വരിച്ച മണ്ണടിയിലേക്ക് ഏപ്രിൽ 5നും അവിടെ നിന്ന് ദളവയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത കണ്ണമ്മൂലയിലേക്ക് 6നും ദീപശിഖായാത്ര നടത്തും. തുടർന്ന് ഗാന്ധിപാർക്കിൽ പൊതുസമ്മേളനം. ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 8ന് തൈക്കാട് റസ്റ്റ് ഹൗസിൽ വേലുത്തമ്പി ദളവയും തിരുവിതാംകൂർ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ സെമിനാറും നടത്തും.