
നെയ്യാറ്റിൻകര:കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നെയ്യാറ്റിൻകരയിൽ പൂർണം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിച്ചു.ഇരുചക്ര വാഹനങ്ങളടക്കമുളള സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും ചില സ്ഥലങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് ചെറിയ രീതിയിലുളള സംഘർഷത്തിന് ഇടയാക്കി. സർക്കാർ ആഫീസുകൾ തുറന്ന് പ്രവർത്തിച്ചത് സമരക്കാർ അടപ്പിച്ചു.കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ പ്രകടനങ്ങൾ നടത്തി. പണിമുടക്ക് നെയ്യാറ്റിൻകരയിൽ പൊതുവേ സമ്മശ്ര പ്രതികരണമാണ് ഉളവാക്കിയത്.