
കല്ലമ്പലം:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലത്ത് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസമോ നഷ്ടപരിഹാരമോ നൽകണമെന്ന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് മദീന ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ജോഷി ബാസു മുഖ്യ പ്രഭാഷണം നടത്തി.യൂണിറ്റ് അംഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രഹ്ന നസീർ, ഉല്ലാസ് കുമാർ, നഹാസ്, സജീർ രാജകുമാരി, പി.മണിലാൽ എന്നിവരെയും വിരമിച്ച ചുമട്ടു തൊഴിലാളികളെയും ആദരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ ഭരണ സമിതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ജില്ലാ മേഖലാ ഭാരവാഹികളായ കെ. രാജേന്ദ്രൻ നായർ,ടി.നാഗേഷ്,ഡി.എസ്. ദിലീപ്,പൂജാഇക്ബാൽ,കമറുദ്ദീൻ,സുലൈമാൻ, രാജദേവൻ, ബൈജുചന്ദ്രൻ ,ഷാജു,ചന്ദ്രമതി ഷാജഹാൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ സ്വാഗതവും ട്രഷറർ വി.രാജീവ് നന്ദിയും പറഞ്ഞു.കല്ലമ്പലം യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി: ബി.മുഹമ്മദ് റാഫി (പ്രസിഡന്റ്),എൻ.സുരേഷ് കുമാർ (ജനറൽ സെക്രട്ടറി),വി.രാജീവ് (ട്രഷറർ), എസ്.ഷെർഷാദ്,ആർ.സതീഷ്,ഇ.ഷാജഹാൻ,എ.നഹാസ്,എം.നസീർ (വൈസ് പ്രസിഡന്റുമാർ),എം.എ.ഹമീദ്, യു.എൻ.ശ്രീകണ്ഠൻ (രക്ഷാധികാരികൾ) എന്നിവരെയും കൂടാതെ 39 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.