
തിരുവനന്തപുരം: എണ്ണൂറോളം ജീവൻരക്ഷാമരുന്നുകൾക്ക് പത്തുശതമാനം വിലകൂട്ടിയ കേന്ദ്രനടപടിയിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധിച്ചു.വയോജനങ്ങളുടെ പെൻഷൻകൂട്ടിയിട്ടില്ല.ട്രെയിൻ ടിക്കറ്റ് ഇളവ് നിറുത്തലാക്കി.ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പാക്കേജില്ല. ഇതിന് പിന്നാലെ മരുന്നുവിലയും കൂട്ടിയത് വയോജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ പറഞ്ഞു.