nss

കാട്ടാക്കട: കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊവിഡ് ജാഗ്രതാ ശില്പശാല യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.ആര്യനാട് സി.എച്ച്.സി അസിസ്റ്റന്റ് സർജൻ ഡോ.എ.എസ്.പ്രകാശ് ക്ലാസ് നയിച്ചു.യൂണിയൻ കമ്മിറ്റിയംഗങ്ങളായ എം.മഹേന്ദ്രൻ,നാരായണൻ നായർ,ബി.ജയകുമാർ,എസ്.മാധവൻ നായർ,മണികണ്ഠൻ നായർ,ഡോ.വിജയകുമാരൻ നായർ,എം.ചന്ദ്രബാബു,കെ.ഗംഗാധരൻ നായർ, വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.