നെടുമങ്ങാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി അരുവിക്കര, വെള്ളനാട് പഞ്ചായത്തുകൾ സംയുക്തമായി അരുവിക്കര ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി നേതാവ് രമേശ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആന്റണി, വെള്ളനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് രാജേന്ദ്രൻ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി,വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, അരുവിക്കര വിജയൻ നായർ, എൻ. ഹരിഹരൻ നായർ, സുകുമാരൻ, ഷാജു, എൻ. ബാലചന്ദ്രൻ നായർ, മനോഹരൻ നായർ, ഗീതാ ഹരികുമാർ, രേണുക രവി, അജേഷ്,സജാദ്, കേരള മഹിളാസംഘം അരുവിക്കര യൂണിറ്റ് സെക്രട്ടറി ഉഷ തുടങ്ങിയവർ നേതൃത്വം നൽകി.