തിരുവനന്തപുരം : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന പണിമുടക്ക് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായുള്ള താക്കീതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ അരുവിക്കര ജംഗ്ക്ഷനിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി നേതാവ് രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വെള്ളനാട് രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, സി.പി.ഐ നേതാവ് അരുവിക്കര വിജയൻ നായർ, എ.ഐ.ടി.യു.സി നേതാവ് ഇ.എ.റഹിം, പ്രവീൺ കുമാർ, എൻ.മനോഹരൻ നായർ, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.