pothencode

പോത്തൻകോട്: ജീർണാവസ്ഥയിലായ കഴക്കൂട്ടത്തെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം തകർന്നുവീണു. പൊതുപണിമുടക്കിനെ തുടർന്ന് ജീവനക്കാരില്ലാത്തിനാൽ വൻഅപകടം ഒഴിവായി.

1955ൽ പ്രവർത്തനമാരംഭിച്ച കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിൽ പ്രധാന ഓഫീസ് പ്രവർത്തിച്ചിരുന്ന ഭാഗമാണ് ഇന്നലെ ഉച്ചയോടെ തകർന്നുവീണത്. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ഈ ഭാഗത്തെ ഓഫീസ് കുറച്ചുനാൾ മുമ്പ് മാറ്റി ക്രമീകരിച്ചിരുന്നു.

കഴക്കൂട്ടം പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേർത്തതോടെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നാക്കി മാറ്റിയിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 35 കോടി മുടക്കി ആധുനിക സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിക്കുകയും മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിക്കുകയും ചെയ്‌തിരുന്നു. അതിനിടെ എൻ.ഇ.എസ് ബ്ലോക്കിനായി സ്ഥലം നൽകിയ കുടുംബക്കാരും സർക്കാരും തർക്കമുണ്ടായി. കോടതിയുടെ സ്റ്റേ വന്നതിനെ തുടർന്ന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവച്ചിരുന്നു.