
വർക്കല: ഗുരുധർമ്മ പ്രചരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തും ബ്രഹ്മവിദ്യാലയ കനകജൂബിലി, തീർത്ഥാടന നവതി സമ്മേളനവും പുത്തൻചന്ത വൃന്ദാവനം ആഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്തു.സഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽതടാലിൽ ശിവഗിരിമഠം പി.ആർ.ഒ ഇ.എം.സോമനാഥൻ എന്നിവർ സംസാരിച്ചു.ബ്രഹ്മചാരി അസംഗചൈതന്യ പഠനക്ലാസ് നയിച്ചു.