
ബാലരാമപുരം:സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ഗ്രാമീണമേഖലയിൽ പൂർണം. മെഡിക്കൽ സ്റ്റോർ,ആശുപത്രി മറ്റ് അവശ്യസർവീസ് ഒഴിച്ചാൽ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സമരാനുകൂലികൾ മിക്കയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞത് നേരിയ തോതിൽ വാക്കേറ്റത്തിനിടയാക്കി. പ്രാവച്ചമ്പലം ജംഗ്ഷനിലെ ധർണ ഐ.എൻ,ടി.യു.സി നേതാവ് കുളങ്ങരക്കോണം വിജയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് എം.എസ് പ്രഭാത് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.കെ.എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ, ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേർസ് യൂണിയൻ ജില്ലാ ട്രഷറർ പൊറ്റവിള ഭാസ്കരൻ, സി.ഐ.ടി.യു ഏര്യ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ,സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൻ വിജയൻ, കെ. ശിവന്തകരാജൻ, ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരത്ത് നടന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം. ജി രാഹുൽ ഉദ്ഘാടനം ചെയ്തു.നന്ദൻകുഴി രാജൻ (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു.സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം എ. പ്രതാപചന്ദ്രൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ,സെക്രട്ടറി എസ്. സുദർശനൻ, ജനതാദൾ(എസ്) നേതാവ് വി. സുധാകരൻ,സി.പി.ഐ നേതാവ് മോഹനൻ നായർ സെയ്ദ് അലി,ബിനു, മുരളീധരൻനായർ, കെ.പി. ഷീല എന്നിവർ സംസാരിച്ചു. വി. മോഹനൻ (സി.ഐ.ടി.യു) സ്വാഗതം പറഞ്ഞു. പാപ്പനംകോട് ജംഗ്ഷനിൽ സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.കർഷകസംഘം ഏരിയ സെക്രട്ടറി ആർ. പ്രദീപ്കുമാർ,കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം വെട്ടിക്കുഴി ഷാജി, കെ.സി.ഇ.യു ജില്ലാ കമ്മിറ്റി അംഗം ഗോപകുമാർ,സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പ്രസാദ്,നേമം ലോക്കൽ സെക്രട്ടറി വി.എസ്.ഷാജി,സതീഷ് വസന്ത്, കാലടി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.വി.എസ്.വിജയകുമാർ സ്വാഗതം പറഞ്ഞു.