വിതുര: സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദിദ്വിന പണി മുടക്ക് വിതുര,തൊളിക്കോട് മേഖലയിൽ പൂ‌‌ർണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. സി.ഐ.ടി.യു,ഐ.എൻ.ടി.യു,സി, എ.ഐ.ടി.യു സി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.വിതുര മാർക്കറ്റ് ജംഗ്ഷനിലെ സമരകേന്ദ്രത്തിൽ നടത്തിയ യോഗം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിഅംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു വിതുര ഏരിയാസെക്രട്ടറി എസ്.സഞ്ജയൻ, സി.പി.എം ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി, ഐ.എൻ.ടി.യു.സി സെക്രട്ടറി മേമല വിജയൻ,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ, ഷാജിമാറ്റാപ്പള്ലി,കെ.വിനീഷ് കുമാർ,മരുതാമല സനൽകുമാർ, സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, മാങ്കാല വിജയൻ, കല്ലാർ അജിൽ, ഐ.എൻ.ടി.യു.സി നേതാക്കളായ മേമല വിജയൻ, ഡി.അജയകുമാർ, എ.ഇ.ഇൗപ്പൻ, ചെറ്റച്ചൽ സുരേന്ദ്രൻ നായർ, ജി.ഡി. ഷിബുരാജ് എന്നിവർ പങ്കെടുത്തു.

പൊൻമുടി, കല്ലാർ മേഖലയിലേക്ക് പോകാൻ എത്തിയ നിരവധി കാറുകളും മറ്റും സമരാനുകൂലികൾ തടഞ്ഞ് മടക്കി അയച്ചു. തൊളിക്കോട്ട് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലക‌ഷ്ണൻ, കർഷകസംഘം സെക്രട്ടറി എസ്.എസ്.പ്രേംകുമാർ, എൻ.എം.സാലി, ഷംനാ നവാസ്, വി.ജെ.സുരേഷ്, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ എന്നിവർ പണിമുടക്കിന് നേതൃത്വം നൽകി.