
ആര്യനാട്:എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി യൂണിയനിൽ മൈക്രോ യൂണിറ്റുകൾക്കുള്ള ഒരു കോടി രൂപയുടെ വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ നിർവഹിച്ചു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡ് അംഗം എസ്.പ്രവീൺകുമാർ,യൂണിയൻ നേതാക്കളായ പറണ്ടോട് ബി.മുകുന്ദൻ, കൊക്കോട്ടേല ബിജുകുമാർ,സൈബർ സേന കൺവീനർ പ്രിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു.ഒരുവർഷം നീണ്ടുനിൽക്കുന്ന നിരവധി പദ്ധതികൾ യൂണിയനിൽ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.