
തിരുവനന്തപുരം : ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ ബാങ്കിംഗ് ജീവനക്കാരും പങ്കാളിയായതോടെ ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു. സംസ്ഥാനത്ത് 7600ർ ബാങ്കിംഗ് ശാഖകളിലേയും കാര്യാലയങ്ങളിലേയും ഇരുപത്തി അയ്യായിരത്തിലധികം ജീവനക്കാർ പണിമുടക്കിന്റെ ഭാഗമായതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും പണിമുടക്കിൽ പങ്കാളിയായി. പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തിരുവനന്തപുരം പാളയത്ത് ജീവനക്കാർ പ്രകടനം നടത്തി. നേതാക്കളായയ കെ.എസ്.കൃഷ്ണ, എസ്.സുരേഷ്കുമാർ, കെ.എസ്.ശ്യാംകുമാർ, ആർ.സന്തോഷ്കുമാർ, സുബിൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. പണിമുടക്ക് ഇന്നും തുടരും.