
നാഗർകോവിൽ: തമിഴ് നടൻ സൂര്യയുടെ പുതിയ ചലച്ചിത്രത്തിന്റെ പൂജ കന്യാകുമാരിയിലെ ക്ഷേത്രത്തിൽ നടന്നു. ഇന്നലെ രാവിലെ 6ന് കന്യാകുമാരി മുരുകൻകുന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് പൂജ നടന്നത്. സംവിധായകൻ ബാലയുടെ നിർമാണത്തിൽ സൂര്യയുടെ 41-ാമത്തെ ചിത്രമാണിത്. സിനിമയുടെ ഷൂട്ടിംഗ് കന്യാകുമാരി ജില്ലയിൽ 45 ദിവസം നടക്കും.ഇതിനായി കന്യാകുമാരിയിലെ 15 ലോഡ്ജുകൾ താമസത്തിനായി എടുത്തിട്ടുണ്ട്. ഇന്നലെ ആദ്യ ഷൂട്ടിംഗ് കന്യാകുമാരി കടൽക്കരയിൽ വച്ച് നടന്നു.