mar28d

ആറ്റിങ്ങൽ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന പണിമുടക്ക് ആദ്യദിവസം ആറ്റിങ്ങലിൽ ഹർത്താലായി. കട കമ്പോളങ്ങൾ തുറന്നില്ല. സ്വകാര്യ വാഹനങ്ങൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞതോടെ നിരത്ത് ശൂന്യമായി. പണിമുടക്കിനോടനുബന്ധിച്ച് ആറ്റിങ്ങൽ നടന്ന തൊഴിലാളി പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. സമരകേന്ദ്രത്തിലെ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി.സുഗുണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ശ്യാംനാഥ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാവ് മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. ഒ.എസ്. അംബിക എം.എൽ.എ, ബി.പി.മുരളി, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, വക്കം മോഹൻദാസ്, തോട്ടവാരം ഉണ്ണികൃഷ്ണൻ, കോരാണി സനൽ,​ കൃഷ്ണകുമാർ, എസ്.ഷാജി,​ വി.സുഭാഷ്, അനിൽ,​ എസ്.സതീഷ് കുമാർ,​ അവനവഞ്ചേരി രാജു, ജയചന്ദ്രൻ,​ അഡ്വ.മോഹനൻ, എം.പ്രദീപ്, ആർ.രാജു, സി.ദേവരാജൻ, രാധാകൃഷ്ണകുറുപ്പ്, എസ്.രാജശേഖരൻ, അഡ്വ.മുഹസിൻ, ആർ.എസ്.അരുൺ എന്നിവർ സംസാരിച്ചു. വൈകിട്ട് ബിപിൻ ചന്ദ്രപാലിന്റെ കഥാപ്രസംഗവും പ്രമോദ് കൃഷ്ണയുടെ വിപ്ളവ ഗാനാലപനവും മജീഷ്യൻ റാഫി മുദാക്കലിന്റെ മാജിക്കും നടന്നു.