house

തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങൾക്കുള്ള പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ ഭാഗമായി 88 നഗരസഭകളിലായി 15,212 വീടുകൾ കൂടി നിർമ്മിക്കും. 608.48 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചതോടെയാണിത്. ഇതിൽ 228.18 കോടിയാണ് കേന്ദ്ര വിഹിതം. 76.06 കോടി സംസ്ഥാന വിഹിതവും 304.24 കോടി നഗരസഭകളുടെ വിഹിതവുമാണ്. കുടുംബശ്രീ മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.