
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 1688 ജീവനക്കാരിൽ 87 പേർ മാത്രമാണ് ജോലിക്കെത്തിയത്. ജോലിക്കെത്തിയവർക്ക് ഒപ്പിടാൻ ഹാജർ ബുക്ക് നൽകിയില്ലെന്ന് പരാതിയുയർന്നു. കോൺഗ്രസ്, ബി.ജെ.പി അനുകൂല സംഘടനകൾ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഹാജരായവർ വെള്ളപ്പേപ്പറിൽ ഒപ്പിട്ട് നൽകിയെങ്കിലും ഉദ്യോഗസ്ഥർ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ ഇൗ ആരോപണം നിഷേധിച്ചു.