തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം കാട്ടാക്കട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുളത്തുമ്മൽ ഗവ: എൽ.പി.എസ് ആഡിറ്റോറിയത്തിൽ നടന്ന 'പാട്ടുക്കൂട്ടം' ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഗീതപ്രതിഭകളുടെ ഒത്തുചേരൽ, മുതിർന്ന കലാകാരന്മാർക്ക് സ്‌നേഹാദരം, ഒ.എൻ.വി കാവ്യാലാപന മത്സരവിജയികൾക്ക് സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.പുരോഗമന കലാസാഹിത്യ സംഘം മേഖല വൈസ് പ്രസിഡന്റ് പി.എസ് പ്രഷീദ് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ ഗിരി, പു.ക.സ ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. എൻ. മോഹനൻ, മൈക്കിൾ, എഫ്. ബേബി, ബാലേഷ്, കാട്ടാക്കട രാമചന്ദ്രൻ, കൗമുദി, സുരേഷ് കല്യാണി, സിദ്ധാർത്ഥ, മണിയൻ എന്നിവരെ ആദരിച്ചു. ഒ.എൻ.വി കാവ്യാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രേവതിരാജ് പി.ആർ, രണ്ടാം സമ്മാനം നേടിയ നവനീത എസ് എന്നിവർക്ക് സമ്മാനങ്ങൾ സ്വീകരിച്ചു. സംഗീതസംവിധായകൻ വിജയ് കരുൺ 'സംഗീതവും സാമൂഹ്യ പ്രതിബദ്ധതയും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് പങ്കെടുത്തവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിഷയം ചർച്ച ചെയ്തു. മേഖലാ സെക്രട്ടറി മംഗലയ്ക്കൽ ശശി സ്വാഗതവും മേഖലാ ജോ. സെക്രട്ടറി സെയ്നുലാബ്ദിൻ നന്ദിയും പറഞ്ഞു.