
വിഴിഞ്ഞം: ദേശീയ പണിമുടക്ക് കോവളം ഏരിയയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കോവളം ഏരിയയിൽ വിഴിഞ്ഞം, പൂവാർ, തിരുവല്ലം എന്നീ മൂന്ന് സമര കേന്ദ്രങ്ങളാണ് ഉള്ളത്. സമര കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.
വിഴിഞ്ഞത്ത് സമരം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും സി.പി.എം ഏരിയ സെക്രട്ടറിയുമായ പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ബിജു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സിന്ധുരാജൻ സ്വാഗതം പറഞ്ഞു. ജനതാദൾ എസ് മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, എൽ.ജെ.ഡി നേതാവ് വിഴിഞ്ഞം വിജയകുമാർ, കേരളാ കോൺഗ്രസ് നേതാവ് ജോസ് പ്രകാശ്, കെ.ടി.യു.സി നേതാവ് എം. ഫോർജിയ റോബർട്ട്, എസ്.ടി.യു നേതാവ് നൂറുദ്ധീൻ, സംഘാടക സമിതി കൺവീനർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.