
വെഞ്ഞാറമൂട്: സംയുക്തട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ പണിമുടക്ക് വെഞ്ഞാറമൂട് ഏരിയയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല.സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചില്ല. ഓട്ടോ - ടാക്സി സമാന്തര സർവീസുകൾ ഉൾപ്പെടെ നിരത്തിലിറങ്ങിയില്ല.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്, കല്ലറ, വെമ്പായം എന്നിവിടങ്ങളിലായിരുന്നു സമര കേന്ദ്രങ്ങൾ. വെഞ്ഞാറമൂട്ടിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സാബു അദ്ധ്യക്ഷനായി. എൻ. ബാബു സ്വാഗതം പറഞ്ഞു. കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ഡി.കെ. മുരളി എം.എൽ.എ, ഇ.എ. സലിം,എം.എസ്. ഷാജി, കെ.ബാബുരാജ്, എസ്. ഷാഹിനാദ്, മുരളീകൃഷ്ണ, ഷിബു, ശ്രീകുമാർ, ജി. രാജേന്ദ്രൻ, സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വെമ്പായത്ത് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ഇ.എ സലിം ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.എസ്. ഷാജു സ്വാഗതം പറഞ്ഞു. എം.എസ്. രാജു, പി.വി. രാജേഷ്, ആർ. അനിൽ എന്നിവർ പങ്കെടുത്തു.
കല്ലറയിൽ അഡ്വ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എസ്. സതീശൻ അദ്ധ്യക്ഷനായി.എസ്.കെ. സതീഷ് സ്വാഗതം പറഞ്ഞു.ഡി.കെ. മുരളി എം.എൽ.എ, ആർ. മോഹനൻ, ജി.ജെ. ലിസി, വി.എസ്. ആതിര, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.