con

കിളിമാനൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ദ്വിദിന ദേശീയ പണിമുടക്ക് കിളിമാനൂർ,കല്ലമ്പലം മേഖലകളിൽ ബന്ദിന് സമാനം.സ്വകാര്യ വാഹനങ്ങളടക്കം പണിമുടക്കിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരത്തിൽ ഇറങ്ങിയില്ല.കിളിമാനൂർ,കല്ലമ്പലം മേഖലകളിലെ അവശ്യസർവ്വീസുകൾ അല്ലാത്ത എല്ലാ സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.ഇവിടങ്ങളിൽ ആരും ജോലിക്കെത്തിയില്ല.കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും ഓപ്പറേറ്റ് ചെയ്തില്ല. പണിമുടക്കിന്റെ ഭാഗമായി കിളിമാനൂർ ജംഗ്ഷനിലും,കല്ലമ്പലത്തും ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരപ്പന്തൽ കെട്ടി ഉപവാസം സംഘടിപ്പിച്ചു.വിവിധ കലാപരിപാടികളും,അഭിവാദ്യ പ്രകടനങ്ങളും ഉണ്ടായിരുന്നു.കിളിമാനൂരിൽ ടൗണിലെ സമരം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം ഉദയകുമാർ അദ്ധ്യക്ഷനായി.കെ.എസ്.കെ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം ബി.പി മുരളി,ഒ.എസ്. അംബിക എം.എൽ.എ,സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം ജി.രാജു,സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ, കെ.പി.സി.സി അംഗം എൻ. സുദർശനൻ, ഐ.എൻ.ടി.യു.സി നേതാവ് ചെറുനാരകംകോട് ജോണി സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം. റാഫി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ,ജെ.ടി.യു.സി ജില്ലാ സെക്രട്ടറി വല്ലൂർ രാജീവ്,കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എ.. ഗണേശൻ,സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഇ.ഷാജഹാൻ,എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ് റജി,സി.പി.എം ഏരിയാ കമ്മറ്റിയംഗങ്ങളായ എം. ഷാജഹാൻ, കെ.വി ബിനു,ശ്രീജാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. വത്സലകുമാർ സ്വാഗതം പറഞ്ഞു.

കല്ലമ്പലം ജംഗ്ഷനിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ബി. സത്യൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി നേതാവ് എൻ.കെ.പി സുഗതൻ അദ്ധ്യക്ഷനായി.സജീർ കല്ലമ്പലം,എസ്. ഷാജഹാൻ, പള്ളിക്കൽ നഹാസ്,മുല്ലനല്ലൂർ ശിവദാസൻ,സ്മിത സുന്ദരേശൻ,വി.പ്രിയദർശിനി,ബീന,അടുക്കൂർ ഉണ്ണി എന്നിവർ സംസാരിച്ചു.മടവൂർ സലിം സ്വാഗതവും ജി. വിജയകുമാർ നന്ദിയും പറഞ്ഞു.