paarssala

പാറശാല: കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് പാറശാലയിൽ പൂർണം. ചില മെഡിക്കൽ സ്റ്റോറുകൾ ഒഴികെ കടകമ്പോളങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവ എല്ലാം അടഞ്ഞു കിടന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പാറശാല, ധനുവച്ചപുരം, കുളത്തൂർ എന്നിവിടങ്ങളിൽ പണിമുടക്കിയവരുടെ നേതൃത്വത്തിൽ യോഗങ്ങൾ നടന്നു. പാറശാലയിൽ നടന്ന യോഗം മുൻ എം.എൽ.എ എ.ടി. ജോർജ്ജും, ധനുവച്ചപുരത്ത് സി.കെ. ഹരീന്ദ്രൻ എം.എൽ.എയും, കുളത്തൂരിൽ കെ.ആൻസലൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി.എസ്. ബിനു, കൊല്ലയിൽ രാജൻ, ശശിധരൻ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കടകുളംശശി, ശശിധരൻ, എൻ.എസ്.നവനീത്കുമാർ, വി.താണുപിള്ള, കെ.അംബിക, ശശി, വി.എം. ശിവരാമൻ, ഭുവനചന്ദ്രൻ നായർ, കൊല്ലിയോട് സത്യനേശൻ, രാജേന്ദ്രൻ, എ വിജയൻ, പുത്തൻകടവിജയൻ, സി. സുന്ദരേശൻനായർ, കൊറ്റാമം വിനോദ്, ആർ.വൽസലൻ, ജെ.ജയദാസ്, എം.എസ്. സന്തോഷ് കുമാർ, പാറശാല മധു, എസ്.കെ.ബെൻഡാർവിൻ, എൽ.മഞ്ചുസ്മിത, കെ.അനില, എസ്.ബിജു, വൈ.സതീഷ്, ബി.മുരളീധരൻ, അനി ആന്റണി, ആറ്റുപുറം വിജയൻ,വി. സുരേഷ്, എം.സുധാർജ്ജുനൻ, എം.സെൽവരാജൻ, ഡൊമനിക്, പി.ഭുവനേന്ദ്രൻനായർ, എൽ.ശശികുമാർ,ആർ.സുശീലൻ, ബി.അത്തനാസ്, ആർ. സതികുമാർ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.