
തിരുവനന്തപുരം: അപ്രസക്തവും അനാവശ്യവുമായ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം- കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ച പണിമുടക്ക് രാജ്യം പൂർണ്ണമായും തള്ളിക്കളഞ്ഞെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്കിന്റെ ലാഞ്ജന പോലുമുണ്ടായില്ല. ഇവിടെയും ജനം പണിമുടക്കിന് അനുകൂലമായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും പൊലീസിനെ നോക്കുകുത്തിയാക്കിയും നിരത്തിൽ അഴിഞ്ഞാടുകയായിരുന്നു. അക്രമത്തിനിരയായവർക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.