
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവുമായി ഒരാൾ പിടിയിലായി.മാറനല്ലൂർ ചീനിവിള അഞ്ചിറവിള ലക്ഷം വീട്ടിൽ ജയൻ എന്ന ജയചന്ദ്രനാണ് (48) പിടിയിലായത്. 10 ലിറ്റർ ചാരായവും ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പണിമുടക്ക് ദിവസങ്ങളിൽ ബെവ്കോ മദ്യശാലകൾ അവധി ആയതിനാൽ ഈ ദിവസങ്ങളിൽ കച്ചവടം നടത്തുന്നതിനാണ് ഇയാൾ ചാരായവുമായി എത്തിയത്. ഒരു ലിറ്റർ ചാരായത്തിന് 2000 രൂപ നിരക്കിലാണ് ഈടാക്കിയിരുന്നത്. എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു,ബോബിൻ വി.രാജ് , അഖിൽ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.