മുടപുരം :ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ എസ്.സി.എസ്.ടി പദ്ധതിയിൽ ഉൾപ്പെട്ട കിഴുവിലം പഞ്ചായത്തിലെ ത്രഞ്ഞെടുത്ത 25 എസ്.സി വിഭാഗത്തിൽപ്പെട്ട കർഷകർക്ക് വളങ്ങളും കാർഷിക ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർപേഴ്സൺ സുലഭയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി. സുനിൽ, അനീഷ്. ജി.ജി, സാബു.എസ്, എൻ. രഘു, പ്രസന്ന,പി. പവനചന്ദ്രൻ, ആർ. രജിത,​ കൃഷി ഓഫീസർ ഹാറൂൺ,​ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ ,ഡോ .ഷീല ഇമ്മാനുവൽ,​ ടെക്നിക്കൽ ഓഫീസർ സതീശൻ, റിസർച്ച് സ്‌കോളാർ ശ്രുതി.ടി, കൃഷി അസിസ്റ്റന്റ് ലക്ഷ്മി രാജ് എന്നിവർ പങ്കെടുത്തു.